Sunday, November 29, 2009

മുല്ലപ്പെരിയാർ



മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്നാടിന്റെ മുടന്തൻ ന്യായങ്ങൾ ഇതു വായിക്കുന്നതിനു മുമ്പ്‌ ഇതുകാണുക ,മുല്ലപ്പെരിയാർ പൊട്ടിയാൽ ഉറ്റവരും, ഉടയവരും,എന്തിന്‌സ്വന്തം ജീവൻ പോലും,നഷ്ടപ്പെട്ടേക്കാവുന്ന (ഞാൻ ഉൾപ്പെടെ)ഒരു പാവത്തിന്റെ വികാരം , മുല്ലപ്പെരിയാറിനേക്കുറിച്ചും,മുല്ലപ്പെരിയാർ പൊട്ടിയാൽ ഉണ്ടാകാവുന്ന വൻ ദുരന്തത്തേക്കുറിച്ചും, ബോധമുള്ള ഓരോമലയാളിയുടേയും വികാരം.. 40 ലക്ഷത്തിൽപരം ജീവനു ഉത്തരവാദിത്തമില്ലാത്ത ഈചുണ്ണാമ്പു ഡാം വെച്ചുകൊണ്ട്‌ , രാഷ്ട്രീയം കളിക്കുന്ന ഭരണത്തലവന്മാരോട്‌ ആര്‌ ചോദിക്കാൻ...... ''ഒരു കേടും കൂടാതെ രാജഗംഭീരമായി, 40ലക്ഷം ജീവനുകൾക്ക്‌ നിദ്രാവിഹീനങ്ങളായ രാവുകൾ സമ്മാനിക്കുന്ന ആ "പഹയനെ കാണാൻ'' ശ്രീ;പാച്ചു വിനൊപ്പം ഇവിടുന്ന് പുറപ്പെടുക. 155അടി ഉയരവും,ഏറ്റവും അടിയിൽ145അടി അകലവും ഏറ്റവും മുകളിൽ12അടി അകലവുമുള്ള, ഈ ചുണ്ണാമ്പ്‌ (ചുണ്ണാമ്പ്‌,സുർക്കി,കല്ല്‌)ഡാം 1887-പണിതുടങ്ങി അത്‌ വെള്ളപ്പൊക്കത്തിൽ ഒലിച്ചു പോയി, അതിനു ശേഷം സ്ഥാപിച്ചതാണ്‌ പുതിയ ''സെഞ്ച്വറിയൻ പുരാവസ്തു'' ഇതിന്‌ ഭയങ്കര ബലമാണെന്നും,999-വർഷം മാത്രമല്ല, അതിൽ കൂടുതൽ വർഷവും യാതൊരു കുഴപ്പവും കൂടാതെ നിലനിൽക്കും എന്നുമാണ്‌ തമിഴ്നാട്ടുകാരുടെ ഭാഷ്യം ''ഇനി എത്രകാലം ''എന്നു ചോദിച്ചാൽ, എത്രകാലം വേണേലുംഎന്നു ഉത്തരവും കിട്ടും.! ഇവരുപറയുന്നതു കേട്ടാൽ വിവരമുള്ളവൻ ചിരിക്കില്ലാ.. വിവരക്കേടുകളെ ഓർത്ത്‌ സഹതപിക്കും,155-അടി ഉയരമുള്ള അണയിൽ152-അടി ജലസംഭരണശേഷി ഉണ്ടുപോലും, ഇപ്പോഴും അങ്ങനെ തന്നെ ആകാംഎന്ന്‌ അർത്ഥം.! 1886-ൽ അന്നത്തെ തിവിതാംകൂർ രാജാവിൽ നിന്നും, (ബ്രിട്ടീഷുകാർ നിർബന്ധിച്ചു ഉണ്ടാക്കിയെടുത്ത ഒരു "കൊനഷ്ട്ട്‌ '' പിടിച്ച ഉടമ്പടി..ബ്രിട്ടീഷുകാർ ഇവിടം വിട്ടു പോകുമ്പോൾ പല''കൊനഷ്ട്ടും''ഒപ്പിച്ചു വെച്ചി ട്ടാണ്‌ പൊയത്‌ അതിലൊരു സൂപ്പർ"'കൊനഷ്ട്ട്‌"..) 8100 ഏക്കർ സത്ഥലം പാട്ടത്തിന്‌ എടുത്തു . ഒരു ഹെക്ടറിന്‌ 5രൂപാ കണക്കിൽ വർഷം 42963 രൂപ വിദ്യുത്ശക്തി,റോഡ്പണി,ബോട്ടിംഗ്‌,മത്സ്യബന്ധനം, ഇതെല്ലാം,മദ്രാസ്സ്‌ സംസ്ഥാനത്തിനാണെന്നും അതിൽ തിരുവിതാംകൂർ സംസ്ഥാനം ഇടപെടാൻ പാടില്ലായെന്നും വ്യവസ്ഥ. ഈ ഹിമാലയൻ മണ്ടത്തരം 1970-ൽ ഒരിക്കൽ കൂടി അപ്ഡേറ്റ്‌ ചെയ്തു; അതുപ്രകാരം ഹെക്ടറിന്‌ 5രൂപയിൽ നിന്ന് 30രൂപയായി ഉയർത്തി വർഷം 257789 രൂപ മാത്രവുമല്ല 4000 ഏക്കർ ഭൂമിയും,ബോട്ടിംഗിനുള്ള അവകാശവും കേരളത്തിനു നൽകി ''കേരളത്തിനു വിട്ടുകൊടുത്ത. ഈ സ്ഥലത്ത്‌ കേരളത്തിലുള്ള ആളുകൾ പല കെട്ടിടങ്ങളും പണുതു. അതെല്ലാം മുങ്ങി പോകുമോയെന്ന ഭയം കൊണ്ടാണ്‌ കേരളം ഇങ്ങനെ ചെയ്യുന്നത്‌.അതു മൂടിമറക്കാൻ വേണ്ടിയാണ്‌, ജലനിരപ്പുയർത്തിയാൽ അണപൊട്ടിപോകും,5ജില്ല കളിലുള്ള 35ലക്ഷം ജനങ്ങൾക്ക്‌ ജീവഹാനി സംഭവിക്കും എന്ന് കേരളാ സർക്കാർ കുപ്രചാരം നടത്തുന്നത്‌. (ഇവിടെ എഴുതിയിട്ടുള്ളത്‌ മുഴുവൻ തമിഴ്നാട്ടിലെ പത്ര വാർത്തകളുടെ അടിസ്ഥാനത്തിലാണ്‌) യാഥാർഥ വ്യവസ്ഥ ഇവിടെകാണാം തമിഴറിയാവുന്നവർ അവരുടെ വ്യവസ്ഥ വയിക്കുക അത്‌ ഇവിടെ.. അവിടെ ഏറ്റവുംതാഴെ ''சிக்கல்''ഇങ്ങനൊരു ഹെഡിംഗ്‌കണാം അവിടെ, 1979-''മലയാള മനോരമ'', അണക്കെട്ട്‌ ആപ ത്തായനിലയിൽ എന്നൊരു വാർത്ത പചരിപ്പി ച്ചതു കാരണം, കേരളാ സർക്കാർ അണയുടെ മൊത്താളവായ 152 അടിയിൽ നിന്ന് 136 അടിയായി കുറച്ചു.''കേരളാ മക്കളിൻ ''ഭയം കണക്കിലെ ടുത്ത്‌, ''തമിഴകം അണയെ ബലപ്പെടുത്താനുള്ള എല്ലാ ഏർപ്പാടുകളും ചെയ്തു,അതിനു ശേഷം 152 അടി ഉയർത്താമെന്നും തീരുനിച്ചു, അതിനു ശേഷവും, കേരളം ജലനിരപ്പ്‌ ഉയർത്താൻ വിസമ്മതിച്ചു, അങ്ങനെ കേസ്സ്‌ സുപ്രീം കോടതിയിൽ എത്തി,കോടതി അണക്കെട്ടിന്റെ അവസ്ഥയേക്കുറിച്ചു അന്വേഷിക്കാൻ ഒരു വിദക്ത സംഘത്തെ മുല്ലപ്പെരിയാറിലേക്ക്‌ അയച്ചു,അണക്കെട്ടു പരിശോധിച്ച സംഘം142 അടിവരെ ജലനിരപ്പുയർത്താം എന്ന് ഉത്തരവും നൽകി. എന്നാൽ കേരളം ഈ ഉത്തരവിനെ ചെവിക്കൊണ്ടില്ല. 1979-ൽ മുല്ലപ്പെരിയാർ സ്ത്ഥിചെയ്യുന്ന പ്രദേശത്ത്‌ ഒരു നേരിയ ഭൂചലനം ഉണ്ടായി അതിൽ അണക്കെ ട്ടിന്റെ ചില ഭാഗത്ത്‌ ചെറിയതോതിൽ ചോർച്ച്‌ കാണ പ്പെട്ടു, മുല്ലപ്പെരിയാറിലെ ജലം മുഴുവനും തമിഴ്നാടേ ഉപയോഗിക്കുന്നതു കണ്ടു ഒന്നും ചെയ്യാൻ പറ്റാതെ വിഷമിച്ചു കൊണ്ടിരുന്ന കേരളത്തിനു തങ്ങളുടെ മനോവികാരത്തെ പുറത്തു കൊണ്ടുവരാൻ ഇത്‌ ഒരു അവസരമായിമാറി, അണക്കു ആപത്ത്‌;അണ ഉടഞ്ഞുപോകും,അണയു ടെ താഴെയുള്ള ജില്ലകളിലെ 45 ലക്ഷം ജനങ്ങളുടെ, ജീവനും,സ്വത്തിനും, ആപത്ത്‌ യെന്നെല്ലാം കേരളം പറഞ്ഞു, തുടങ്ങി, ഇങ്ങനെ വാർത്ത നൽകിയിരിക്കുന്നത്‌ 4-11-2009- ലെ "തുഗ്ലക്ക്‌" വാരിക, വളരെ ലാഘവത്തോടെ ഈ ലേഖനം തയാറാക്കിയിരിക്കുന്ന "വസന്തൻ പെരുമാന്‌" അണക്കെട്ടിനേക്കുറിച്ച്‌ നല്ല ജ്ഞാനം!.. "വസന്തൻ," ഉരൾപൊട്ടലും, മലവെള്ളപ്പാച്ചിലും, കണ്ടിട്ടില്ലെ ന്നുള്ളത്‌ വെക്തം,അല്ലെങ്കിൽ "നിരുത്തരവാദിയായ പത്രപ്രവർത്തകൻ,"തുഗ്ലക്കി"ന്റെ "തുഗ്ലക്ക്‌ വാർത്ത തുടരുന്നു.. കേരളത്തിൽ 44 നദികളുണ്ടെങ്കിലും,1980-ന്‌ ശേഷം കേരളത്തിൽ അടിക്കടി ജലക്ഷാമവും, വിദ്യുത്ശക്തി ക്ഷാമവും,നേരിട്ടു,1886 ലെ ഉടമ്പടി1970 പുതുപ്പിക്കാ തിരുന്നിരുന്നാൽ ,ഈ ഉടമ്പടി കാലാവധി കഴിഞ്ഞ്‌ പെരിയാറ്റിലെ ,ജലവും,അതുമൂലം ഉത്പാദിപ്പിക്കുന്ന വിദ്യുത്ശക്തിയും,നമ്മൾക്ക്‌ ലഭിച്ചിരിക്കും,എന്ന തോന്നൽ, കേരളത്തിനുണ്ടായി.ജലക്ഷാമവും,വിദ്യുത്ശക്തി ക്ഷമവും,തീർക്കാൻ വേണ്ടി കേരളം മുല്ലപ്പെരിയാർ അണക്ക്‌ 50 കി:മി,താഴെയായി ഇടുക്കി ജലവൈ ദ്യുതപദ്ധതി ആരംഭിച്ചു, ഇടുക്കി ജലവൈദ്യുത പദ്ധ തി ചരിത്രം ഇവർക്ക്‌ അജ്ഞാതം , "ഇടുക്കി അണക്കെട്ടിന്റെ ചരിത്രം ഇവിടെ വായിക്കാം" പരസ്പ്പരവിരുദ്ധമായ വാർത്തകളാണ്‌ തമിഴ്‌ മാധ്യമങ്ങൾ നൽകുന്നത്‌,1886ലെ ഉടമ്പടിയാതൊരു തിരുത്തലും ഇല്ലാ തെ പുതുപ്പിച്ചു,എന്ന് തുഗ്ലക്ക്‌ പറയുമ്പോൾ മുകളിൽ നിങ്ങൾ വായിച്ചവാർത്ത,നൽകുന്നത്‌14-10-2009- "ദേവി"വാരി കയാണ്‌ ഒരു കാര്യം വ്യക്തം ,പുതിയ അണക്കെട്ടു കെട്ടുക യെന്ന, കേരളത്തിന്റെ ആവശ്യം, തമിഴ്നടിന്‌ അംഗീകരിക്കാൻ പാടാണ്‌.1886-ലെ ഉടമ്പടി-1970-ൽ വീണ്ടും,പുതുപ്പിച്ചകൈയ്യോട്‌,തമിഴ്നാട്‌ ഒരു ജലവൈ ദ്യുതപദ്ധതി തുടങ്ങി,ഇതിനു പ്രെത്യേക ഉടമ്പടിയൊ ന്നും ചെയ്തിട്ടില്ല.പുതിയ അണക്കെട്ടു സ്ഥാപിച്ചാൽ തമിഴ്നാടിനു ഈ പദ്ധതി നഷ്ടമാകും,അതുകൊണ്ടുതന്നെയാണ്‌,തമിഴ്നാട്‌ ഈവിഷയത്തിൽ കടും പിടുത്തംപിടിക്കുന്നതും,തേനി,മദുര, രാമനാഥപുരം,ദിണ്ടിക്കൽ,എന്നീ ജില്ലകളിലെ,കൃഷിക്കാവശ്യമായ ജലം മുല്ലപ്പെരിയാറിൽ നിന്നു മാണ്‌ എടുക്കുന്നത്‌,ഇവിടുത്തെ കൃഷിയെആശ്രയിച്ചാണ്‌,കേരളവും കഴിയുന്നത്‌. ഇവിടുത്തെ കർഷകർക്കിടയിലും,സാധാരണക്കാരായ തമിഴ്‌ ജനതക്കിട യിലും,രാഷ്ട്രീയക്കാരും,മാധ്യമങ്ങളും,പ്രചരിപ്പിചിരി ക്കുന്നത്‌,കേരളം അധികപണം വസൂലിക്കുന്നതിനു വേണ്ടി യാണ്‌ ഇങ്ങനെചെയ്യുന്നതെന്നാണ്‌. "പുതിയ അണകെട്ടിയാൽ,തമിഴ്നാടിനു പതിവുപോലെ ജലം നൽകാമെന്നു കേരളം പറയുന്നുണ്ടെങ്കിലും, പുതിയ അണ കെട്ടിക്കഴിഞ്ഞാൽ,തമിഴ്നടിനു ജലം തരാൻ പറ്റില്ലെന്ന് കേരളം പറഞ്ഞുകളയും,എന്നതു തമിഴ്നാടു സർക്കാരിന്റെ ഭാഗം".ഇതും തുഗ്ലക്കിൽ വസന്തൻ പെരുമാന്റെ ലേഖനത്തിൽ നിന്നുമുള്ള പ്രധാനഖണ്ഡികയാണ്‌ അങ്ങനെയാണെങ്കിൽ,തമിഴ്നാടിനു,കൃഷിക്കും ശുദ്ധജല വിതരണത്തിനും ആവശ്യമയ ജലമല്ല പ്രധാനം,999വർഷ ത്തേക്ക്‌ അണയുടെ മേലുള്ള ആധിപത്യം,യാതൊരു വ്യവസ്ഥയുമില്ല്ലാതെ "ചൊളുവിലൊരു"ജലവൈദ്യുതപദ്ധതി , തമിഴ്നാട്‌ ആവശ്യപ്പെടുകയാണെങ്കിൽ999 വർഷത്തിനു ശേഷവും വീണ്ടും 999 വർഷത്തെക്ക്‌ പാട്ടക്കരാർ നീട്ടിക്കൊണ്ടു പോകാം, ഇങ്ങനെയുള്ള വ്യാമോഹങ്ങളാണ്‌ പുതിയ അണകെട്ടുക വഴി തമിഴ്നാടിനു നഷ്ടമാകുക. അതുകൊണ്ടാണ്‌ ബഹുമാനപ്പെട്ട സുപ്രീം കോടതി ജഡ്ജി കേരളത്തിന്റെ വക്കീലിനോട്‌ ചോദിച്ചത്‌, പുതിയ അണ കെ ട്ടിയാൽ 999 വർഷത്തേക്ക്‌ കരാറിനുതയ്യാറാണോ?എന്ന്

തുടരും...